സിനിമാ ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ സുശാന്ത് രജ്പുത് സിംഗിന്റെ വിയോഗം. പ്രിയതമന്റെ നീറുന്ന ഓര്‍മ്മദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി റിയ ചക്രബര്‍ത്തി. സുശാന്തിന്റെ രണ്ടാം ചരമവാര്‍ഷികമാണിന്ന്.
2020 ജൂണ്‍ 14 നായിരുന്നു സുശാന്തിന്റെ മരണം. മരിക്കുമ്പോള്‍ വെറും 34 വയസ്സായിരുന്നു സുശാന്തിന്റെ പ്രായം. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
‘നിന്നെ എനിക്ക് എല്ലാദിവസവും മിസ് ചെയ്യുന്നു’- എന്നാണ് സുശാന്തിനൊപ്പമുള്ള ചിത്രവും പങ്കുവച്ച് റിയ കുറിച്ചത്. സുശാന്തിന്റെ കാമുകിയായിരുന്നു റിയ.
സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ വിവാദങ്ങളുടെ പെരുമഴയായിരുന്നു. കൊലപാതകമാണെന്ന് നടന്റെ കുടുംബവും ആരാധകരും ആരോപിച്ചു. നടി റിയ ഉള്‍പ്പെടെയുള്ള സുശാന്തിന്റെ സുഹൃത്തുക്കളുടെ അറസ്റ്റും മയക്കുമരുന്നു കേസും ബോളിവുഡിനെ മുള്‍മുനയില്‍ നിര്‍ത്തി. കേസില്‍ അറസ്റ്റിലായിരുന്ന റിയ ഒക്ടോബര്‍ 7 ന് ജയില്‍ ജാമ്യം നേടി.