ന്യൂഡൽഹി: പിടികൂടാനെത്തിയ പോലീസിന്റെ കൈയിൽ നിന്നും അതിവിദഗ്ദമായി ഊരി ഓടിരക്ഷപ്പെടുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബിവി ശ്രീനിവാസന്റെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് ചിരി പടർത്തുന്നത്. നാഷണൽ ഹെറൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീനിവാസൻ.
പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനായി കാറിൽ വന്ന ശ്രീനിവാസനെ പോലീസ് തടയുന്നതും അദ്ദേഹം പുറത്തിറങ്ങുന്നതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വാതിൽതുറന്നു പുറത്തിറങ്ങിയ ശ്രീനിവാസന്റെ തോളിൽ കൈയ്യിട്ട് കസ്റ്റഡിയിൽ എടുക്കാൻ പോലീസുകാരൻ ശ്രമിക്കുന്നതും കാണാം. എന്നാൽ, ഞൊടിയിടയിൽ പോലീസുകാരന്റെ കയ്യിൽനിന്നു വഴുതി മാറി ശ്രീനിവാസൻ സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോവുകയായിരുന്നു.
History tells us nobody ever ran away, tail tucked between legs, when police cracked down on satyagrahis. They faced lathis, bullets and like Veer Savarkar, even jail and kala pani.
cc: @srinivasiyc close aide of National Herald scam accused @RahulGandhi pic.twitter.com/vgu3oKrpqb— Kanchan Gupta 🇮🇳 (@KanchanGupta) June 13, 2022
വീഡിയോ വൈറലായതോടെ ശ്രീനിവാസനെ പരിഹസിച്ച്, കേന്ദ്ര വാർത്താവിതരണ മന്ത്രാലയം സീനിയർ അഡൈ്വസർ കാഞ്ചൻ ഗുപ്ത ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ‘സത്യഗ്രഹികളെ നേരിടാൻ പൊലീസ് വരുമ്പോൾ ആരും ഓടിപ്പോയിരുന്നില്ലെന്നാണു ചരിത്രം നമ്മോടു പറയുന്നത്. അവർ ലാത്തികളും ബുള്ളറ്റുകളും നേരിട്ടു, ജയിലിൽ കിടന്നു, വീര സവർക്കറെപ്പോലെ’ നാഷനൽ ഹെറൾഡ് കേസിലെ പ്രതി രാഹുൽ ഗാന്ധിയുടെ അടുത്തയാളെന്നു വിശേപ്പിച്ച്, ശ്രീനിവാസനെ ടാഗ് ചെയ്തു കാഞ്ചൻ ഗുപ്ത ട്വീറ്റ് ചെയ്തു. വീഡിയോ വൻ തോതിലാണ് പ്രചരിക്കുന്നത്.