ബറേലി : ബൈക്കിന്റെ രേഖകള്‍ കൈവശമില്ലാത്തതിന് പിഴയടപ്പിച്ച പോലീസിനോട് പ്രതികാരം ചെയ്ത് യുപിയിലെ ലൈന്‍മാന്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പോലീസ് സ്റ്റേഷന്റെ ഫ്യൂസ് ഇയാള്‍ ഊരിയാണ് ഭഗവാന്‍ സ്വരൂപ് എന്ന ലൈന്‍മാന്‍ പകരം വീട്ടിയത്.
A lineman of the #electricity department cut off power supply to Hardaspur police station in #Bareilly after an inspector issued a challan for the lineman's bike.@bareillypolice pic.twitter.com/qsaDtln5if
— IANS (@ians_india) June 12, 2022
ഹര്‍ദാസ്പൂര്‍ പോലീസ് സ്‌റ്റേഷന്റെ കണക്ഷനാണ് സ്വരൂപ് വിച്ഛേദിച്ചത്. ബൈക്കില്‍ യാത്ര ചെയ്യവേ ചെക്ക്‌പോസ്റ്റില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മോദി സിംഗ് സ്വരൂപിന്റെ വണ്ടി തടഞ്ഞ് നിര്‍ത്തുകയും വണ്ടിയുടെ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്ത് രേഖകള്‍ വണ്ടിയിലുണ്ടായിരുന്നില്ല. താമസ സ്ഥലത്ത് ചെന്ന് രേഖകള്‍ എടുത്ത് കൊണ്ട് വരാമെന്ന് പറഞ്ഞിട്ടും കേള്‍ക്കാതിരുന്ന പോലീസുകാരന്‍ 500 രൂപ സ്വരൂപിനെക്കൊണ്ട് പിഴയടപ്പിച്ചു.
Also read : ക്രിസ്റ്റ്യാനോയ്‌ക്കെതിരായ പീഡന പരാതി തള്ളി യുഎസ് കോടതി
ഇതിന് പ്രതികാരമായാണ് സ്വരൂപ് സ്റ്റേഷന്റെ ഫ്യൂസ് ഊരിയത്. വൈദ്യുതി വകുപ്പിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ചായിരുന്നു തീരുമാനം. പോലീസ് സ്‌റ്റേഷനിലെ വൈദ്യുതി വിതരണത്തിന് മീറ്റര്‍ ഇല്ലെന്നും അതിനാല്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് സ്വരൂപിന്റെ വിശദീകരണം.