മംഗളുരു : അമ്മയ്ക്ക് പിറന്നാളാശംസിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കാഞ്ഞതിന് 14കാരന്‍ ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ ഹൊസകോട്ട് സ്വദേശി പൂര്‍വരാജാണ് ജീവനൊടുക്കിയത്.
His mother's birthday was on June 11, and the 14-year-old requested the hostel warden for a mobile phone to speak to her.#Karnataka #SuicidePrevention https://t.co/Pk3hObylt9
— editorji (@editorji) June 13, 2022
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ :
“ജൂണ്‍ 11ന് കുട്ടി അമ്മയെ പിറന്നാളാശംസിക്കാനായി ഫോണ്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും ഹോസ്റ്റല്‍ വാര്‍ഡന്‍ നല്‍കിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചു. അപ്പോഴും ഇയാള്‍ കുട്ടിക്ക് ഫോണ്‍ കൊടുത്തില്ല. ഇതോടെ പിറന്നാളിന് കുട്ടിക്ക് വീട്ടുകാരോട് സംസാരിക്കാന്‍ കഴിയാതായി. ഇതില്‍ മനംനൊന്ത കുട്ടി കുറിപ്പും എഴുതി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു”.
ഞായറാഴ്ച പുലര്‍ച്ചെ മറ്റ് കുട്ടികളാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ പൂര്‍വരാജിനെ മുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.