ഭോപ്പാൽ: ലൈംഗിക പരാമർശം നടത്തിയ യുവാവിന്റെ മുഖത്തടിച്ച യുവതിക്ക് നേരെ സംഘത്തിന്റെ ആക്രമണം. യുവാക്കളുടെ സംഘം തിരിച്ചാക്രമിച്ചതിൽ സാരമായി പരിക്കേറ്റ യുവതിയുടെ മുഖത്ത് 118 തുന്നലുകളിട്ടു. അശ്ലീലം പറഞ്ഞ യുവാവിന്റെ മുഖത്തടിച്ച യുവതിയെ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മന്ത്രിയുടെ മകനെതിരെ പീഡന പരാതി കൊടുത്തു : പിന്നാലെ യുവതിക്ക് നേരെ മഷിയാക്രമണം
മധ്യപ്രദേശിലെ ഭോപ്പാലിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്. ഹോട്ടലിൽ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം. ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഭർത്താവ് ഹോട്ടലിലേക്ക് പോയ സമയത്തു യുവാക്കൾ യുവതിയോട് അശ്ലീലം പറയുകയും വിസിലടിക്കുകയുമായിരുന്നു.
സഹികെട്ട യുവതി യുവാവിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇവർ ഹോട്ടലിന് ഉള്ളിലേക്ക് പോയി. തിരിച്ചിറങ്ങുമ്പോഴാണ് യുവാക്കളുടെ സംഘം പേപ്പർ കട്ടർ െകാണ്ട് യുവതിയെ ആക്രമിച്ചത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.
അതേസമയം, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആശുപത്രിയിലെത്തി യുവതിയെ സന്ദർശിച്ചു. എല്ലാ സഹായങ്ങളും ഉറപ്പുനൽകി. അശ്ലീലം പറഞ്ഞ യുവാക്കളെ കൈകാര്യം ചെയ്ത മിടുക്കിന് ഒരുലക്ഷം രൂപ സമ്മാനമായി നൽകുമെന്നും വാഗ്ദാനം ചെയ്തു. യുവതിയുടെ പ്രതികരണം മാതൃകയാണെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post