ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് ആരോഗ്യനില മോശമായത്. നിലവില്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയില്‍ കഴിയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് നാഷ്ണല്‍ ഹെറാള്‍സ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേഴ്സ് നോട്ടീസയച്ചിരുന്നു. ജൂണ്‍ 8ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസ്. പിന്നീട് ഈ മാസം 23ന് മൊഴിയെടുക്കാന്‍ ഹാജരായാല്‍ മതിയെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.
2012ലെ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നേരത്തെ ഇരുവര്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. ബി ജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ കൈമാറ്റത്തില്‍ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഹര്‍ജി നല്‍കിയത്.