ന്യൂഡല്‍ഹി : ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ നബിവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ബംഗ്ലദേശ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ തസ്ലിമ നസ്‌റിന്‍. പ്രവാചകന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ലോകമെമ്പാടുമുള്ള മതഭ്രാന്തന്മാരുടെ ഈ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ എന്ന് തസ്ലിമ ട്വിറ്ററില്‍ കുറിച്ചു.
Even if prophet Muhammad was alive today, he would have been shocked to see the madness of the Muslim fanatics around the world.
— taslima nasreen (@taslimanasreen) June 10, 2022
ട്വീറ്റ് വിവാദമായതോടെ തസ്ലിമയ്‌ക്കെതിരെയും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളുയരുകയാണ്. നേരത്തേ മറ്റൊരു ട്വീറ്റില്‍ ആരും വിമര്‍ശനത്തിനതീതരല്ലെന്നും ലോകം ഒരു മെച്ചപ്പെട്ട ഇടമാക്കി മാറ്റാന്‍ വിമര്‍ശനാത്മകമായ പരിശോധന ആവശ്യമാണെന്നും തസ്ലിമ കുറിച്ചിരുന്നു.
No one is above criticism, no human, no saint, no messiah, no prophet, no god. Critical scrutiny is necessary to make the world a better place.
— taslima nasreen (@taslimanasreen) June 8, 2022
പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ച് ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് വിവാദം സൃഷ്ടിച്ച് തസ്ലിമയുടെ ട്വീറ്റ്. നൂപുര്‍ ശര്‍മയുടെ പ്രസ്താവനയ്‌ക്കെതിരെ ബംഗ്ലദേശിലും വലിയ പ്രതിഷേധം നടക്കുന്നുണ്ട്. വെള്ളിയാഴ്ച തലസ്ഥാന നഗരമായ ധാക്കയില്‍ നൂപുറിനെതിരെ പ്രതിഷേധ റാലി നടന്നിരുന്നു.