പട്‌ന : കോടതിയില്‍ ഉചിതമായ വസ്ത്രം ധരിച്ചെത്താഞ്ഞതിന് ഐഎഎസ് ഉദ്യോഗസ്ഥനെ ശാസിച്ച് ജഡ്ജി. പട്‌ന ഹൈക്കോടതിയില്‍ ബിഹാര്‍ ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ദ് കിഷോറിനാണ് ജസ്റ്റിസ് പിബി ബജന്ദ്രി താക്കീത് നല്‍കിയത്.
जज साहब कुछ अधिक ही सख़्त हो रहे हैं। इतनी देर मुद्दों पर बात कर लेते तो कुछ काम की बात निकलती। pic.twitter.com/fI2y9He8Hj
— Narendra nath mishra (@iamnarendranath) June 11, 2022
വെള്ള ഷര്‍ട്ട് ധരിച്ച് കോടതിയിലെത്തിയ ഐഎഎസ് ഓഫീസറുടെ ഷര്‍ട്ടിന്റെ കോളര്‍ ബട്ടണ്‍ തുറന്ന നിലയിലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ശാസിച്ചത്. മസ്സൂറിയില്‍ പരിശീലനത്തിന് പോയിട്ടില്ലേ എന്നായിരുന്നു ജഡ്ജിയുടെ ആദ്യത്തെ ചോദ്യം. അപ്രതീക്ഷിതമായെത്തിയ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിയ ഉദ്യോഗസ്ഥനോട് ഇത് സിനിമാ ഹാള്‍ ആണെന്നാണോ കരുതുന്നതെന്നും ജഡ്ജി ചോദിച്ചു.
Also read : ചവിട്ടിക്കൊന്നിട്ടും കലിയടങ്ങിയില്ല : ചിതയില്‍ നിന്ന് വൃദ്ധയുടെ മൃതദേഹം എടുത്തെറിഞ്ഞ് കാട്ടാന
കോടതിയിലെത്തുമ്പോള്‍ ഉചിതമായ വസ്ത്രം ധരിക്കണമെന്നറിയിച്ച കോടതി കുറഞ്ഞത് കോട്ടും കോളറും തുറന്നിട്ട് എത്താതിരിക്കുകയെങ്കിലും ചെയ്യണമെന്ന് കൂട്ടിച്ചേര്‍ത്തു.