നാഗ്പുർ: കാമുകനൊപ്പം നാടുവിട്ടുപോയ ഭാര്യയെ തിരിച്ചുകൊണ്ടുവരണമെന്ന പരാതിയുമായി യുവതിയുടെ ആദ്യത്തെ രണ്ട് ഭർത്താക്കന്മാർ രംഗത്ത്. പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇരുവരും പരാതി നൽകിയത്. നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവതി തന്റെ രണ്ടാമത്തെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്.
വിചാരണയ്ക്കിടെ തര്‍ക്കം : കോടതി മുറിയില്‍ പാറ്റകളെ തുറന്ന് വിട്ട് യുവതി
എന്നാൽ, അന്നു മുതൽ ഇവർ എവിടെയാണ് പോയതെന്ന് യുവാവിന് അറിയില്ല. എന്നാൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാളുമൊത്താണ് യുവതി പോയതെന്ന വിവരം മാത്രമാണ് ലഭിച്ചത്.
പ്രണയിച്ചാണ് ഇവർ ആദ്യഭർത്താവുമായി വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹത്തിന് നാല് വർഷത്തിന് ശേഷം പരിചയപ്പെട്ട ഒരു സുഹൃത്തുമായി പ്രണയത്തിലാകുകയും അയാളെ വിവാഹം ചെയ്യുകയും ചെയ്തു.
ഭാര്യയ്ക്ക് മൂന്നാമതും ഒരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ രണ്ടാമത്തെ ഭർത്താവ് ഇവരുടെ ആദ്യ ഭർത്താവിനെ കണ്ടെത്തി ഇക്കാര്യം ഇയാളെ അറിയിക്കുകയും തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ആയിരുന്നു. ഭാര്യയെ തിരികെ കൊണ്ട് വരണമെന്നാണ് ഇരുവരുടെയും ആവശ്യം.
യുവതിയുടെ ആദ്യ ഭർത്താവ് കൽപ്പണിക്കാരനാണ്. രണ്ടാമത്തെയാൾ ഒപ്റ്റിക് ഫൈബർ വിരിക്കുന്ന ജോലിയാണ് ചെയ്യുന്നത്. രണ്ടു വർഷം മുൻപാണ് രണ്ടാമത്തെ ഭർത്താവിനെ വിവാഹം ചെയ്യുന്നത്.
Discussion about this post