ചെന്നൈ: പ്രമുഖ തമിഴ് നടനും നാടക കലാകാരനുമായ ചീനു മോഹന്‍ (62)അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മമ്മൂട്ടി-രജനികാന്ത് ചിത്രം ദളപതി, കാര്‍ത്തിക് സുബ്ബരാജിന്റെ ഇരൈവി, കൊലമാവ് കോകില എന്നിവയാണ് പ്രധാനസിനിമകള്‍.
1989 ല്‍ വര്‍ഷം പതിനാറ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം നാടകത്തിലൂടെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. അഞ്ജലി, ദളപതി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. എന്നാല്‍ പിന്നീടങ്ങോട്ട് സിനിമയില്‍ നിന്നും വിട്ടുനിന്ന മോഹന്‍ പിന്നീട് 2016ലെ ഇരൈവി സിനിമയിലൂടെയാണ് സജീവമായത്.
ഇരൈവിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ താരം പിന്നീട് ആണ്ടവന്‍ കട്ടളൈ, സ്‌കെച്ച്, കൊലമാവ് കോകില, ചെക്ക ചിവന്ത വാനം, വട ചെന്നൈ എന്നിങ്ങനെ തുടരെ സിനിമകളില്‍ ശക്തമായ സാന്നിധ്യമറിയിച്ചു.