ന്യൂഡൽഹി: ഹോംവർക്ക് പൂർത്തിയാക്കാത്തിന് ആറ് വയസുകാരിയായ മകളെ കൈയും കാലും കെട്ടി കൊടുംചൂടിൽ വീടിൻറെ ടെറസിൽ കിടത്തി അമ്മയുടെ പണിഷ്മെന്റ്.
മണിക്കൂറുകളോളമാണ് വെയിലത്ത് ടെറസിൽ കിടന്ന് കുട്ടി നിലവിളിച്ചത്. ഡൽഹിയിൽ നിന്നുമാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി.
After a video of a girl child tied up on the roof of a house surfaced on social media, all possible efforts were made by Delhi Police to ascertain her identity and circumstances. The family of the child has been identified and appropriate action initiated.#DelhiPoliceCares
— Delhi Police (@DelhiPolice) June 8, 2022
ഡൽഹിയിലെ കർവാർ നഗറിലാണ് സംഭവം. ഹോം വർക്ക് ചെയ്യാത്തതിന് ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിടുകയായിരുന്നു. ഡൽഹിയിലെ കനത്ത ചൂടിലാണ് കുട്ടി മണിക്കൂറുകളോളം കിടന്നത്. കൈയും കാലും കെട്ടിയിട്ടതിനാൽ കുട്ടിക്ക് എവിടേക്കും നീങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു.
ഇതോടെ നിലവിളിച്ച കുട്ടിയെ കണ്ട അയൽക്കാരാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പരാതിയുമായി നിരവധി പേർ പൊലീസിനെ സമീപിച്ചു. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുട്ടിയുടെ കുടുംബത്തെ കണ്ടെത്തിയെന്ന് അറിയിച്ചു. കുട്ടികൾക്കെതിരായ അതിക്രമത്തിന് അമ്മക്കെതിരെ കേസെടുക്കുമെന്നാണ് വിവരം.
Discussion about this post