ഹരിയാന: റോഡരികില്‍ വീപ്പയ്ക്കകത്ത് യുവതിയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം തല വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് ഈ സംഭവം നടന്നത്. വീപ്പയ്ക്കകത്ത് 32 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടേയും രണ്ടും,ഒന്നും വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഭിവാനി ജില്ലയിലെ ഖാരക്ക് ഗ്രാമത്തിലെ റോഹ്ത്തക് ഭിവാനി റോഡില്‍ ഒരു വീപ്പയ്ക്കകത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തല വെട്ടി മാറ്റിയതിനാല്‍ മൃതദേഹം തിരിച്ചറിയാനായിട്ടില്ല. ഭിവാനി എസ്പി ഗംഗാറാം പുനിയയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി, രാജസ്ഥാന്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്ന് എസ്പി ഗംഗാറാം പറഞ്ഞു. അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി എസ്പി ഗംഗാറാം പുനിയ വ്യക്തമാക്കി.
Discussion about this post