ബിജെപി നേതാവിന്റെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ ട്വിറ്ററിൽ ട്രോളുകൾ നിറയുന്നു. ബിജെപി നേതാവിന്റെ പ്രസ്താവനയെ ഖത്തർ അപലപിച്ചതിന് പിന്നാലെ ‘ബോയ്‌കോട്ട് ഖത്തർ എയർവെയ്‌സ്’ എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്ററിൽ നിറയുന്നത്. എന്നാൽ ഇതിലും ബിജെപി നേതാക്കൾക്ക് അമളി സംഭവിച്ചു. ഇതാണ് ട്രോളുകളിലേയ്ക്കും വഴിവെച്ചത്.
Qatar Airways major shareholder and top frequent flyer – Mr. 2 rupees, CEO, Andhbhakth Pakoda co. calls to boycott Qatar Airways shakes the world economy 😂😂😂 @PdpNm (Note his signature spelling of “bycott”) https://t.co/MPwuEUzdqw
— Venkatesh (@venk1975) June 6, 2022
Boycott എന്നതിന് ‘ Bycott’ എന്നാണ് പ്രതിഷേധക്കാർ ഉപയോഗിച്ചത്. ഇതേത്തുടർന്ന് ‘ബോയ്‌കോട്ടി’ന്റെ സ്‌പെല്ലിങ് പോലും എഴുതാൻ അറിയാത്തവരാണ് ബഹിഷ്‌കരിക്കാൻ നടക്കുന്നതെന്ന ട്രോളുകൾ നിറഞ്ഞു. ‘ഞാനൊരു അഭിമാനമുള്ള ഹിന്ദുവാണ് അതുകൊണ്ട് ഖത്തർ എയർവെയ്‌സിൽ ഇനി യാത്ര ചെയ്യില്ലെ’ന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ഖത്തർ എയർവെയസിസലെ യാത്ര അത്യാവശ്യം ചിലവേറിയതാണ്. അതുകൊണ്ട് ആദ്യം ഒരു ലിറ്റർ പെട്രോൾ ബഹിഷ്‌കരിക്കൂ, പിന്നീടാവാം ഖത്തർ എയർവെയ്‌സിലെ യാത്ര എന്ന് മറ്റൊരാൾ പരിഹാസ രൂപേണ കുറിച്ചു.
അതേസമയം ഖത്തർ എയർവെയ്‌സിന്റെ ടോപ് 15 റൂട്ടുകളിൽ ഒരു ഇന്ത്യൻ നഗരം പോലുമില്ലെന്നും കൊച്ചിയാണ് ആദ്യ ഇരുപതിൽ വരുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധിക്കാലത്ത് 1350 ഓക്‌സിജൻ സിലിണ്ടറുകളിലെറെ സൗജന്യമായി നൽകിയ കമ്പനിയാണ് ഖത്തർ എയർവെയ്‌സെന്നും വൈകാരിക വിക്ഷോഭത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കാൻ ഇറങ്ങരുതെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.