ബംഗളൂരു: മഠത്തില്‍ നടക്കുന്ന ‘അന്യായങ്ങള്‍’ പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ച മലയാളി കന്യാസ്ത്രീയെ മാനസികരോഗാശുപത്രിയിലാക്കി അധികൃതര്‍ . കര്‍ണാടകയിലാണ് സംഭവം. സിസ്റ്റര്‍ എല്‍സിനയ്ക്കാണ് പീഡനം നേരിടേണ്ടിവന്നത്. ഒടുവില്‍ ബന്ധുക്കളും പൊലീസും ഇടപെട്ടാണ് കന്യാസ്ത്രീയെ ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയത്.
‘ഡോട്ടേഴ്സ് ഓഫ് അവര്‍ ലേഡി ഓഫ് മെഴ്സി’ സഭ യുടെ മൈസൂരു ശ്രീരാംപുരയിലുള്ള മഠത്തില്‍ വെച്ചാണ് സംഭവം. മാനസികരോഗാശുപത്രിയില്‍ നിന്നും തിരികെയെത്തിയ കന്യാസ്ത്രീയെ മഠത്തില്‍ പ്രവേശിക്കുവാന്‍ അധികൃതര്‍ അനുവദിച്ചിട്ടില്ല.
also read: ‘നയന്‍താര പിന്നെ ജപ്പാന്‍ക്കാരി ആണല്ലോ’; അല്‍ഫോന്‍സ് പുത്രന്റെ മറുപടി വൈറലാവുന്നു
മഠത്തില്‍ നടക്കുന്ന അന്യായങ്ങളെക്കുറിച്ച് കഴിഞ്ഞ മാസം കര്‍ണാടക വനിതാ ശിശുക്ഷേമ വകുപ്പിന് സിസ്റ്റര്‍ എല്‍സിന കത്തെഴുതിയിരുന്നു. എന്നാല്‍ ഈ കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഠത്തിലെ മുതിര്‍ന്ന കന്യാസ്ത്രീകള്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി ഇവര്‍ പറഞ്ഞു.
ഇതേത്തുടര്‍ന്ന് ജീവനില്‍ പേടിയുണ്ടെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ച് സഹോദരങ്ങള്‍ക്ക് അയച്ചുകൊടുത്തു. പിന്നീട് മേയ് 31-ന് രാത്രി ഏഴുമണിയോടെ മഠത്തിനോടുചേര്‍ന്നുള്ള ചാപ്പലില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ടു മൂന്നുപേര്‍ വലിച്ചിഴച്ച് പുറത്തേക്കുകൊണ്ടുപായതായി സിസ്റ്റര്‍ പറഞ്ഞു.
പിന്നീട് കാലിന് അടിച്ച് വീഴ്ത്തി കൈയും കാലും കെട്ടി മയക്കുമരുന്ന് കുത്തിവെച്ച് വാഹനത്തില്‍ അടുത്തുള്ള കന്യാസ്ത്രീകള്‍ നടത്തുന്ന മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സിസ്റ്റര്‍ എല്‍സിന ആരോപിച്ചു. മൊബൈല്‍ ഫോണും സഭാവസ്ത്രങ്ങളും മഠാധികൃതര്‍ വാങ്ങിച്ചുവെച്ചിരുന്നുവെന്നും അവര്‍ പറയുന്നു.
രണ്ടുദിവസം മുമ്പ് മാതാപിതാക്കളെത്തി പോലീസിന്റെ സഹായത്തോടെയാണ് കന്യാസ്ത്രീയെ മാനസികരോഗാശുപത്രിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ശേഷം പോലീസിന്റെ ഒപ്പം മഠത്തിലെത്തി വസ്ത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. ഒടുവില്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം ബന്ധു വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് കന്യാസ്ത്രീ.
Discussion about this post