കോയമ്പത്തൂർ: സ്വിഗ്ഗി ഡെലിവറി ഏജന്റിനെ മർദിച്ച ട്രാഫിക് പോലീസുകാരൻ അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പോലീസുകാരനെതിരെ നടപടി സ്വീകരിച്ചത്. കോയമ്പത്തൂർ പീളമേട് പോലീസ് സ്റ്റേഷൻ സിഗ്നൽ ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിംഗനല്ലൂർ സ്റ്റേഷനിലെ സതീഷ് ആണ് അറസ്റ്റിലായത്. കോയമ്പത്തൂർ നീലാമ്പൂർ സ്വദേശി മോഹനസുന്ദരം (32) ആണ് പോലീസുകാരന്റെ മർദനത്തിനിരയായത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പീളമേട് ജങ്ഷനിൽ റോഡിലുടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ സ്‌കൂൾ ബസിടിച്ച് വീഴ്ത്തി നിർത്താതെ പോവുകയായിരുന്നു. ഇതുകണ്ട മോഹനസുന്ദരം ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ചോദ്യം ചെയ്തു. സംഭവസ്ഥലത്ത് എത്തിയ പോലീസുകാരൻ ബസ് വിട്ടയക്കുകയും മോഹനസുന്ദരത്തെ മർദ്ദിക്കുകയുമായിരുന്നു.
ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ പോലീസുണ്ടെന്നും ബസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്യാൻ തനിക്കെന്താണ് അധികാരമെന്നും ചോദിച്ചായിരുന്നു മർദനം. ഇതിനിടെ വഴിയാത്രക്കാരിൽ ചിലർ സംഭവം മൊബൈൽഫോണിൽ പകർത്തി, സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു.
"This happened yesterday evening at the fun mall signal and there was a slight traffic block due to this delivery boy and all of a sudden this Cop Started beating up the Delivery person "
. #welovecovai
.
👉 IG : FB :TW @WELOVECOVAI
.#coimbatore #delivery #deliveryboy #traffic pic.twitter.com/OBEwmghc1R— We Love Covai ❤️ (@welovecovai) June 4, 2022
തുടർന്ന് മോഹനസുന്ദരം സിറ്റി പോലീസ് കമീഷണർ ഓഫിസിൽ പരാതി നൽകി. സംഭവമറിഞ്ഞയുടൻ സതീഷിനെ പോലീസ് കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.