പ്രതിശ്രുത വരൻ റാണാ പൊഗാങ്ങിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ രാജ്യത്ത് തന്നെ വൈറൽ ആയ വനിതാ എസ് ഐ അതെ കേസിൽ അറസ്റ്റിൽ. രണ്ടുദിസവത്തെ ചോദ്യംചെയ്യലിനൊടുവിലാണു ജുൻമൊണി രംഭയെന്ന പൊലീസുകാരിയെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നവംബറിലാണ് അവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
പിന്നീട് കഴിഞ്ഞ വർഷം ഒക്ടോബറിലാണു ജുൻമൊണി ഭാവി വരനെ അറസ്റ്റ് ചെയ്ത് താരമായത്. ഒഎൻജിസിയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് റാണ തട്ടിപ്പ് നടത്തിയെന്നു കാട്ടിയായിരുന്നു ജുൻമൊണി അയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ മാധ്യമങ്ങൾ അവർക്ക് ‘ലേഡി സിങ്കം’ എന്ന വിശേഷണം നൽകിത്തുടങ്ങി.
അതേസമയം എന്നാൽ, ജുൻമൊണിയാണു തങ്ങളെ റാണെയ്ക്കു പരിചയപ്പെടുത്തിയെന്നു കാട്ടി ഇരകൾ രംഗത്തുവന്നതോടെയാണു കുരുക്ക് മുറുകിയത്. തുടർന്ന് ആഭ്യന്തര വകുപ്പ് എസ്.ഐക്കെതിരേയും അന്വേഷണം പ്രഖ്യാപിക്കുകയുംഅറസ്റ്റ് ചെയ്യുകയും ആയിരുന്നു.
സാമ്ബത്തിക ഇടപാട് വ്യക്തമാക്കുന്ന രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണ് അറസ്റ്റ്. മജൗലി കോടതി ജുൻമൊണിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Discussion about this post