ചണ്ഡീഗഡ്: കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ ഹരിയാനയിലും ആറു മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിനു പിന്നാലെ കാര്‍ഷിക കടങ്ങള്‍ ആദ്യ ണണിക്കൂറുകളില് എഴുതിത്തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൂഡയുടെ പ്രഖ്യാപനം.
ഹരിയാനയില്‍ രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് ഭൂപീന്ദര്‍ സിങ് ഹൂഡ. അടുത്ത വര്‍ഷമാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ ആറു മണിക്കൂറിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും വാര്‍ധക്യ പെന്ഷന് 2000 രൂപയില്‍ നിന്ന് 3000 ആയി വര്‍ധിപ്പിക്കുമെന്നും 12 മണിക്കൂറിനുള്ളില്‍ വൈദ്യുതി നിരക്കുകള്‍ പകുതിയായി കുറയ്ക്കുമെന്നും ഹൂഡ പറഞ്ഞു.
Discussion about this post