ന്യൂഡല്‍ഹി : വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ആര്യ സമാജത്തിനില്ലെന്ന് സുപ്രീം കോടതി. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് കോടതിയുടെ നിരീക്ഷണം.
The Supreme Court on Friday refused to accept a marriage certificate issued by Arya Samaj while considering the bail application of an accused against whom FIR was registered for offences relating to kidnap and rape of a minor under Sections 363
Read more:https://t.co/G7w8hT3bol pic.twitter.com/8MdHKTlNpU— Live Law (@LiveLawIndia) June 3, 2022
സര്‍ക്കാര്‍ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റിന് മാത്രമേ വിലയുള്ളൂവെന്നും അതിന് ആര്യ സമാജത്തിന് അധികാരമില്ലെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രതിയും പെണ്‍കുട്ടിയും ആര്യ സമാജത്തില്‍ വിവാഹിതരായെന്നുമുള്ള അഭിഭാഷകന്റെ വാദത്തിലാണ് കോടതി നിരീക്ഷണം നടത്തിയത്.
Also read : ഒന്നല്ല, രണ്ടല്ല, ഒരായിരം മിന്നാമിനുങ്ങുകള്‍ : മഹാരാഷ്ട്രയില്‍ മിന്നാമിനുങ്ങ് ഉത്സവം
ആര്യ സമാജത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ശരിയായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും നിര്‍ദേശിച്ചു.
Discussion about this post