പടവുകൾ ചവിട്ടി കിണറിന്റെ അടിത്തട്ടിലേയ്ക്ക്; കപ്പു കൊണ്ട് വെള്ളം കോരിയെടുത്ത് സ്ത്രീകൾ! കനത്ത വരൾച്ചയിൽ കുടിവെള്ളം കിട്ടാക്കനി

Climb Well | Bignewslive

ന്യൂഡൽഹി: കനത്ത വരൾച്ചയെത്തുടർന്ന് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന മധ്യപ്രദേശിലെ ദിന്തോരി ജില്ലയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്ത്രീകൾ കിണറ്റിലിറങ്ങി വെള്ളം കോരിയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഏറെ താഴ്ചയുള്ള കിണറിന്റെ മധ്യത്തിലായി ചെറിയൊരു കുഴിയിൽ മാത്രമാണ് വെള്ളമുള്ളത്.

കുളിമുറിയിൽ മരിച്ച നിലയിൽ ഹേന, തെന്നി വീണ് സംഭവിച്ചതെന്ന് മൊഴി; അന്വേഷണത്തിൽ തെളിഞ്ഞത് ക്രൂരമായ കൊലപാതകം! ഭർത്താവ് അറസ്റ്റിൽ, വിവാഹം കഴിഞ്ഞിട്ട് 6 മാസം

കയർ ഉപയോഗിക്കാതെ പടവുകൾ ചവിട്ടിയാണ് സ്ത്രീകൾ കിണറ്റിലിറങ്ങി തങ്ങൾക്കാവശ്യമായ വെള്ളം കോരിയെടുക്കുന്നത്. മുകളിൽ നിൽക്കുന്നവർ താഴേക്ക് ഇട്ടുകൊടുക്കുന്ന പാത്രങ്ങളിൽ വെള്ളം നിറച്ചു കൊടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വേനൽക്കാലങ്ങളിൽ ഗ്രാമവാസികളുടെ ജീവിതം അതീവ ദുസ്സഹമാണെന്നാണ് വിവരം.

വിദൂരത്ത് നിന്ന് നടന്നു വന്ന് വെള്ളമെടുത്ത് തിരിച്ചു പോകുന്ന ഗ്രാമവാസികളും ഇതിൽ ഉൾപ്പെടുന്നു. ഗ്രാമത്തിൽ മൂന്ന് കിണറുകളാണുള്ളത്. ഇവ മൂന്നിലും വെള്ളം ഏകദേശം വറ്റിയ നിലയിലാണ്. കനത്ത വരൾച്ചയുടെ ഭീകരരൂപമാണിത്.

തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് സർക്കാർ ഉദ്യോഗസ്ഥരും നേതാക്കളും തങ്ങളെ കാണാൻ വരുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. കുടിവെള്ളം ലഭിക്കാതെ ഇത്തവണ തങ്ങൾ വോട്ട് രേഖപ്പെടുത്തില്ലെന്നും ഗ്രാമവാസികൾ പറയുന്നു.

Exit mobile version