ഹരിയാന: ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മുന്‍ മുഖ്യമന്ത്രി ഭുപേന്ദ്രസിംഗ് ഹൂഡ. അടുത്തിടെ അധികാരം തിരിച്ചുപിടിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ഇതിനു ചുവട് പിടിച്ചാണ് ഹൂഡ വാഗ്ദാനം നല്‍കിയിരിക്കുന്നത്.
ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഹൂഡയുടെ വാഗ്ദാനം. വാര്‍ധക്യ പെന്‍ഷന്‍ 2,000 രൂപയില്‍നിന്നും 3,000 ആയി ഉയര്‍ത്തുമെന്നും അധികാരത്തിലെത്തി 12 മണിക്കൂറിനുള്ളില്‍ വൈദ്യുതി ചാര്‍ജ് 50 ശതമാനം കുറയ്ക്കുമെന്നും ഹൂഡ പറഞ്ഞു. ഹരിയാനയില്‍ രണ്ടു തവണ മുഖ്യമന്ത്രിയായ നേതാവാണ് ഹൂഡ.
Discussion about this post