ഇന്ത്യന്‍ റെയില്‍വേയോട് 35രൂപയ്ക്കായി അഞ്ച് വര്‍ഷം പോരാടിയ സുജിത് ഒടുവില്‍ വിജയം കണ്ടു. കോട്ടാ സ്വദേശിയാണ് എന്‍ജിനീയര്‍ കൂടിയായ സുജിത് സ്വാമി. അനീതിക്ക് ഇരയാകേണ്ടിവന്ന ലക്ഷക്കണക്കിന് ഐആര്‍സിടിസി ഉപയോക്താക്കള്‍ക്കാണ് സുജിത്തിന്റെ പോരാട്ടം സഹായമായിരിക്കുന്നത്.
2017 ജൂലൈയിലായിരുന്നു സംഭവം. ജൂലൈ 2ന് കോട്ടായില്‍ നിന്ന് ന്യൂഡല്‍ഹിക്കു പോകാന്‍ ഏപ്രിലില്‍ സുജിത് ടിക്കറ്റ് ബുക്ക് ചെയ്തു. ചരക്കു സേവന നികുതി (ജിഎസ്ടി) നിലവില്‍വന്ന ജൂലൈ ഒന്നിന്റെ പിറ്റേന്നായിരുന്നു യാത്ര ഉദ്ദേശിച്ചിരുന്നത്.
also read: ബോളിവുഡിന്റെ സ്വരമാധുര്യം കെകെ ഓര്‍മയായി
എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ യാത്ര റദ്ദാക്കേണ്ടിവന്നു. 765 രൂപയുടെ ടിക്കറ്റ് കാന്‍സല്‍ ചെയ്തപ്പോള്‍ ലഭിച്ചത് 665 രൂപ മാത്രം. കാന്സലേഷന് ചാര്‍ജിനൊപ്പം ജിഎസ്ടിനടപ്പാകും മുന്‍പ് 35 രൂപ സേവന നികുതിയായി പിടിച്ചത് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സുജിത് പോരാട്ടം തുടങ്ങി.
50 വിവരാവകാശ അപേക്ഷകള്‍ ഉള്‍പ്പെടെ ഒട്ടേറെ അപേക്ഷകള്‍ നല്കി നടത്തിയ പോരാട്ടം. 2019 മേയ് ഒന്നിന് 33 രൂപ സര്‍വീസ് ടാക്സ് റീഫണ്ടായി ഐആര്‍സിടിസി നല്കി. ബാക്കി 2 രൂപയ്ക്കുവേണ്ടി സുജിത് 3 വര്‍ഷം കൂടി പോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ സുജിത്തിന് ബാക്കി 2 രൂപ കൂടി നല്കി.
ഒപ്പം 2.98 ലക്ഷം ഐആര്‍സിടിസി ഉപയോക്താക്കളില്‍ നിന്ന് ഇങ്ങനെ അന്യായമായി ഈടാക്കിയ 2.43 കോടി രൂപ തിരികെ നല്കാന് റെയില്‍വേ അനുമതി നല്കി. തിങ്കളാഴ്ചയാണ് 2 രൂപ സുജിത്തിന്റെ അക്കൗണ്ടില്‍ വന്നത്. അന്യായമായി ഈടാക്കിയ 35 രൂപ തിരികെ ലഭിക്കാന്‍ റെയില്‍വേയുമായി 5 വര്‍ഷം പോരാടി ഇപ്പോള്‍ വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് സുജിത്.
Discussion about this post