ബെംഗളുരു : ബെംഗളുരുവില്‍ കര്‍ഷക നേതാവ് രാകേഷ് ടികായത്തിന് നേരെ മഷിയേറ്. വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഒരു കൂട്ടം ആളുകള്‍ ടികായത്തിന്റെ മുഖത്തേക്ക് മഷിയൊഴിച്ചത്.
കര്‍ണാടകയിലെ ഒരു കര്‍ഷക നേതാവ് പണം വാങ്ങുന്നത് ഒളി ക്യാമറയില്‍ കുടുങ്ങിയ സംഭവം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ചടങ്ങിനിടെ ഒരു ഡസനോളം ആളുകള്‍ ടികായത്തിന് മുന്നിലേക്ക് വരികയും മുഖത്തേക്ക് മഷിയെറിയുകയുമായിരുന്നു. അക്രമികളെ തടയാനുള്ള ശ്രമം കൂട്ടത്തല്ലിലാണ് കലാശിച്ചത്. ഹാളിലുണ്ടായിരുന്നവര്‍ പരസ്പരം കസേരയെടുത്ത് തല്ലുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
#WATCH Black ink thrown at Bhartiya Kisan Union leader Rakesh Tikait at an event in Bengaluru, Karnataka pic.twitter.com/HCmXGU7XtT
— ANI (@ANI) May 30, 2022
Also read : മധ്യപ്രദേശില്‍ പാനീപൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
സംഭവം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ളതാണെന്നാണ് ടികായത്തിന്റെ ആരോപണം. വേദിയില്‍ ഒരു സുരക്ഷയും സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ലെന്നും ലോക്കല്‍ പോലീസ് പോലും സ്ഥലത്തുണ്ടായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന ആളാണ് ടികായത്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവുമാണ് ഇദ്ദേഹം.