പ്രതിസന്ധികളെ തരണം ചെയ്ത് കഠിനാധ്വാനത്തിലൂടെ മികച്ച വിജയം നേടിയവരുടെ ജീവിത കഥകള്‍ എല്ലായ്‌പ്പോഴും പ്രചോദനം പകരുന്നവയാണ്. പ്രശ്‌നങ്ങളെ അതിജീവിച്ച് മുന്നേറാന്‍ പലര്‍ക്കും സഹായകവുമാവും.
അങ്ങനെ ഒരു യുവാവിന്റെ അതിജീവന കഥയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.
വിശാഖപട്ടണം സ്വദേശിയായ ഷെയ്ഖ് അബ്ദുല്‍ സത്താറാണ് താരമായിരിക്കുന്നത്.
ഡെലിവറി ഏജന്റില്‍ നിന്നും സോഫ്റ്റ്‌വെയര്‍ എജിനീയറായിരിക്കുകയാണ് അബ്ദുല്‍ സത്താര്‍.
കുടുംബത്തെ സഹായിക്കാനായാണ് ഡെലിവറി ഏജന്റായി ജോലി ആരംഭിച്ചത്. വൈകീട്ട് 6 മുതല്‍ രാത്രി 12 വരെ സത്താര്‍ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയും ബാക്കിയുള്ള സമയം പഠനത്തിന് ഉപയോഗിക്കുകയുമായിരുന്നു. ഡെലിവറി ജോലി തന്റെ ആശയവിനിമയം ശേഷി വര്‍ധിപ്പിക്കാന്‍ സഹായകമായി എന്നും സത്താര്‍ പറയുന്നു.
ഡെലിവറി ബോയില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിലേക്കുള്ള തന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല എന്ന് സത്താര്‍ പറയുന്നു. കഠിന പ്രയത്‌നത്തിലൂടെയാണ് അദ്ദേഹം ഇന്ന് സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എജിനീയറായി ജോലി നേടിയിരിക്കുന്നത്.
ലിങ്കിഡ് ഇന്നിലൂടെയാണ് സത്താര്‍ തന്റെ വിജയകഥ പങ്കുവെച്ചത്. സത്താറിന്റെ വിജയം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയായിരുന്നു. നിരവധി പേരാണ് പ്രതിസന്ധികളിലും സ്വപ്നങ്ങളെ കൈവിടാത്ത സത്താറിന് അഭിനന്ദനവുമായി എത്തുന്നത്.