ന്യൂഡല്‍ഹി: ആധാര്‍ ദുരുപയോഗം തടയാനുള്ള നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് നല്‍കരുതെന്നും മാസ്‌ക് ചെയ്ത ആധാര്‍ കാര്‍ഡ് മാത്രമേ നല്‍കാവൂ എന്നും കേന്ദ്രം അറിയിച്ചു.
കാര്‍ഡിലെ അവസാന നാലക്ക നമ്പര്‍ മാത്രം കാണുന്നതാണ് മാസ്‌ക് ചെയ്ത ആധാര്‍ കോപ്പി. myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും മാസ്‌ക് ചെയ്ത ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി ആര്‍ക്കും നല്‍കരുതെന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. UIDAIല്‍ നിന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിനായി ആധാര്‍ ഉപയോഗിക്കാനാകൂ. ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പുകള്‍ വാങ്ങി സൂക്ഷിക്കുന്നത് കുറ്റകരമാണ്.
സ്വകാര്യസ്ഥാപനങ്ങള്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് നിര്‍ദേശം പുറത്തിറക്കിയത്.