ശ്രീനഗര്‍ : ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്ക് പോകും വഴി വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീഴുകയായിരുന്നു. മരിച്ചവരില്‍ മലപ്പുറം സ്വദേശിയായ ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് സജലും (41) ഉള്‍പ്പെടുന്നു.
Ladakh: 7 soldiers killed as bus carrying 26 army personnel falls into Shyok river
Read @ANI Story | https://t.co/xGh95detT6#Ladakh #Soldiers #IndianArmy #ShyokRiver pic.twitter.com/baCBcJfmAn
— ANI Digital (@ani_digital) May 27, 2022
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരില്‍ ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഏഴ് സൈനികരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. റോഡില്‍ നിന്ന് തെന്നിമാറിയ വാഹനം ഏകദേശം 50-6- അടി താഴ്ചയിലേക്കാണ് പതിച്ചത്. പരിക്കേറ്റവര്‍ക്കെല്ലാം വൈദ്യസഹായം ഉറപ്പു വരുത്തുന്നുണ്ട്. ഗുരുതരാവസ്ഥയിലുള്ളവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിനായി വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.
Anguished by the bus accident in Ladakh in which we have lost our brave army personnel. My thoughts are with the bereaved families. I hope those injured recover at the earliest. All possible assistance is being given to the affected.
— Narendra Modi (@narendramodi) May 27, 2022
സംഭവത്തില്‍ അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ട്വിറ്ററില്‍ കുറിച്ചു.