മുംബൈ : ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. ആര്യനുള്‍പ്പടെ ആറ് പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയില്‍ വ്യക്തമാക്കി.
Cruise drug bust case | All the accused persons were found in possession of Narcotics except Aryan and Mohak, reads a statement of Sanjay Kumar Singh, DDG (Operations), NCB
— ANI (@ANI) May 27, 2022
ആര്യന് ഖാന്റെ കയ്യില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ലഹരിമരുന്ന് സംഘവുമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന് പങ്കില്ലെന്നും എന്‍സിബി കുറ്റപത്രത്തില്‍ പറഞ്ഞു. കേസില്‍ 14 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ലഹരിക്കേസുമായി ബന്ധപ്പെട്ട് എറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെ എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു.
Also read : നായയ്‌ക്കൊപ്പം നടക്കാന്‍ സ്‌റ്റേഡിയം ഒഴിപ്പിച്ച സംഭവം : ഐഎഎസ് ദമ്പതികള്‍ക്ക് സ്ഥലം മാറ്റം
2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബരക്കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍സിബി അറസ്റ്റ് ചെയ്തത്. 26 ദിവസത്തോളം കസ്റ്റഡിയിലായിരുന്ന ആര്യന് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ രണ്ട് പ്രതികള്‍ മാത്രമാണ് നിലവില്‍ ജയിലിലുള്ളത്.
Discussion about this post