കുടുംബത്തില്‍ നിരന്തരം അസുഖങ്ങള്‍ : ക്ഷേത്രവിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്ത് യുവാവ്

നോയിഡ : കുടുംബാംഗങ്ങളുടെ അസുഖം മാറാന്‍ നടത്തിയ പ്രാര്‍ഥനകള്‍ വിഫലമെന്ന് കണ്ടതോടെ ക്ഷേത്രവിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്ത് യുവാവ്. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ സ്വദേശിയായ വിനോദ് കുമാറാണ് വിഗ്രഹങ്ങള്‍ തകര്‍ത്തത്. ഇയാളെ നോയിഡയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിനോദിന്റെ കുടുംബത്തില്‍ അസുഖങ്ങള്‍ പതിവാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഭാര്യയും അഞ്ച് വയസ്സുള്ള കുഞ്ഞുമടക്കം അസുഖബാധിതരാണ്. രോഗം ഭേദമാകാന്‍ നിരവധി പ്രാര്‍ഥനകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അസുഖങ്ങള്‍ക്ക് പുറമെ അടുത്തിടെ ഇയാളുടെ ബന്ധു മരിക്കുക കൂടി ചെയ്തതോടെ വിനോദിന് നിയന്ത്രണം നഷ്ടപ്പെടുകയും ക്ഷേത്രത്തിലെത്തി വിഗ്രഹങ്ങള്‍ തകര്‍ക്കുകയുമായിരുന്നു.

Also read : ‘ഹിന്ദിയെപ്പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണം’ : പ്രധാനമന്ത്രിയോട് സ്റ്റാലിന്‍

തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന മൂന്ന് വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തില്‍ പൂജാരിയില്ല. പ്രതികയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 295 പ്രകാരം പോലീസ് കേസെടുത്തു. വിഗ്രഹങ്ങള്‍ തകര്‍ക്കാനുപയോഗിച്ച ചുറ്റികയും ഉളിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Exit mobile version