ലണ്ടന്‍ : ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘രേത്ത് സമാധി’ക്ക് ബുക്കര്‍ പ്രൈസ്. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ Tomb of sand ആണ് ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്കാരം നേടിയത്. ബുക്കര്‍ ലഭിക്കുന്ന ആദ്യ ഹിന്ദി നോവലും ആദ്യ ഇന്ത്യന്‍ നോവലും ആദ്യ സൗത്ത് ഏഷ്യന്‍ നോവലുമാണ് ‘രേത്ത് സമാധി’.
We are delighted to announce that the winner of the #2022InternationalBooker Prize is ‘Tomb of Sand’ by Geetanjali Shree, translated from Hindi to English by @shreedaisy and published by @tiltedaxispress@Terribleman @JeremyTiang @mervatim @VascoDaGappah @VivGroskop pic.twitter.com/TqUTew0Aem
— The Booker Prizes (@TheBookerPrizes) May 26, 2022
ഇന്ത്യ-പാക് വിഭജനകാലത്തെ ദുരന്ത സ്മരണകളുമായി കഴിയുന്ന 80കാരിയായ വിധവയുടെ കഥ പറയുന്ന നോവല്‍ 2018ലാണ് പുറത്തിറങ്ങിയത്. ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മന്‍, സെര്‍ബിയന്‍, കൊറിയന്‍ ഭാഷകളിലേക്കും നോവല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡെയ്സി റോക്വെല്ലാണ് ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. സമ്മാനത്തുകയായ 50000 പൗണ്ട് ഡെയ്സിയും ഗീതാഞ്ജലിയും പങ്കിട്ടെടുക്കും.
'Tomb of Sand' by Geetanjali Shree wins 2022 International Booker Prize
(Image source: The Booker Prizes' Twitter handle) pic.twitter.com/Qt9TAHWTsT
— ANI (@ANI) May 26, 2022
ബുക്കര്‍ പുരസ്കാരത്തിനര്ഹയാകുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നും ഒരേ സമയം അത്ഭുതവും ബഹുമാനവും ഒക്കെ അനുഭവപ്പെടുന്നതായും ഗീതാഞ്ജലി പ്രതികരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഗീതാഞ്ജലി നിലവില്‍ ഡല്‍ഹിയിലാണ് താമസം.