മുംബൈ: രാജ്യത്ത് ട്രാഫിക് നിയമങ്ങൾ ശക്തമാണെങ്കിലും നിയമലംഘനങ്ങളാണ് പലയിടത്തും റിപ്പോർട്ട് ചെയ്യുന്നത്. അത്തരത്തിലൊരു നിയമലംഘനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ആറ് പേർ ഒരു സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
Heights of Fukra Panti 6 people on one scooter @CPMumbaiPolice @MTPHereToHelp pic.twitter.com/ovy6NlXw7l
— Ramandeep Singh Hora (@HoraRamandeep) May 22, 2022
ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ ഒരാൾ മറ്റൊരാളെ തോളിൽ ഇരുത്തിക്കൊണ്ടാണ് തിരക്കുള്ള റോഡിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നത്. അതും ഒന്നോ രണ്ടോ ആളല്ല, ആറു പേരാണ് ഒരു സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നത്. രമൺദീപ് സിംഗ് ഹോറ എന്ന ട്വിറ്റർ ഹാന്റിലിൽ നിന്നാണ് മുംബൈയിലെ തിരക്കുള്ള റോഡിൽ നിന്ന് പകർത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മുംബൈ പോലീസിനെയും ടാഗ് ചെയ്താണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്റ്റാർ ബസാർ അന്ധേരി വെസ്റ്റിന് സമീപത്തുനിന്നാണ് ദൃശ്യം പകർത്തിയത്. സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ മുംബൈ പൊലീസ് രമൺദീപിൽ നിന്ന് ചോദിച്ചറിഞ്ഞു. ഇവർക്ക് ഒരു സ്‌കൂട്ടറിൽ ഇങ്ങനെ സാഹസികമായി യാത്ര ചെയ്യുന്നതിന് പകരം കാറിൽ പോകാമായിരുന്നില്ലേ എന്ന് നിരവധി പേരാണ് പ്രതികരിച്ച് രംഗത്ത് വന്നത്.
Discussion about this post