ബംഗളൂരു: ബാഹുബലി സിനിമയിലേതു പോലെ അണക്കെട്ടിന്റെ സുരക്ഷാ മതിലിൽ വലിഞ്ഞുകയറിയ യുവാവിന് ഗുരുതരമായ പരിക്ക്. അണക്കെട്ടിന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ 20കാരന് പിടിവിട്ട് താഴേക്ക് വീണാണ് പരുക്കേറ്റത്. കർണാടകയിലെ ചിക്കാബെല്ലാപൂരിലെ ശ്രീനിവാസ സാഗര അണക്കെട്ടിലാണ് സംഭവം.
പ്രഭാസിന്റെ ‘ബാഹുബലി’യെ അനുകരിച്ചതാണ് ഈ യുവാവിന് വിനയായത്. കൈ മാത്രം ഉപയോഗിച്ച് നുഴഞ്ഞ് കയറി പാതി ദൂരം പിന്നിട്ടെങ്കിലും പിന്നീട് പിടിവിട്ട് താഴേക്ക് നിരങ്ങി വീഴുകയായിരുന്നു. 50 അടി ഉയരമുള്ള അണക്കെട്ടിന്റെ ഭിത്തിയിലേക്കാണ് യുവാവ് വലിഞ്ഞ് കയറിയത്. 25 അടി എത്തിയപ്പോഴേക്കും യുവാവ് താഴേക്ക് നിരങ്ങി വന്ന് വീഴുകയായിരുന്നു.
Watch: Man Falls Off Dam Wall During Dangerous Stunt, Now Faces A Case https://t.co/TUi81JYr59 pic.twitter.com/BKqIHThZ1G
— NDTV (@ndtv) May 23, 2022
അതേസമയം, പിടിവിട്ട് വന്ന് വീണത് വെള്ളത്തിലായതു കൊണ്ട് കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. വെള്ളം അപകടത്തിന്റെ തീവ്രത കുറച്ചു. പരുക്കേറ്റ യുവാവ് ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post