ഡിജെ പാർട്ടിക്കിടെ 23കാരനായ ഐടി ജീവനക്കാരൻ കുഴഞ്ഞുവീണുമരിച്ചു; മരണത്തിലേക്ക് വഴിവെച്ചത് മദ്യപാനം, ശരീരത്തിൽ കണ്ടെത്തിയത് അമിത അളവിൽ മദ്യം!

DJ party | Bignewslive

ചെന്നൈ: ഡി.ജെ.പാർട്ടിക്കിടെ ഐടി ജീവനക്കാരനായ യുവാവ് കുഴഞ്ഞു വീണുമരിച്ചു. ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വി.ആർ.മാളിലെ ബാറിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത മടിപ്പാക്കത്ത് താമസിക്കുന്ന എസ്. പ്രവീണാണ് മരിച്ചത്. 23 വയസായിരുന്നു.

Liquor | Bignewslive

ശരീരത്തിൽ അമിതമായി മദ്യമെത്തിയതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ, ഡി.ജെ. പാർട്ടി സംഘടിപ്പിച്ച മൂന്ന് പേർക്കെതിരേ പോലീസ് കേസെുത്തു. അനുമതിയില്ലാതെയാണ് ശനിയാഴ്ച രാത്രിയിൽ പാർട്ടി നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

‘വിവാഹം രണ്ടാമത്തെ ഘടകം മാത്രം: മകള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നേടികൊടുക്കുക’: അനുഭവത്തിന്റെ വെളിച്ചത്തിലെന്ന് വിസ്മയയുടെ അച്ഛന്‍

ബ്രസീലിൽനിന്നുള്ള ഡി.ജെ അടക്കമുള്ളവർ നേതൃത്വം നൽകിയ പാർട്ടിയിൽ വൻതോതിൽ യുവതീ-യുവാക്കൾ പങ്കെടുത്തിരുന്നു. പാർട്ടി നടത്തിയിടത്തുനിന്ന് എണ്ണൂറിലേറെ ഒഴിഞ്ഞ മദ്യക്കുപ്പികൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

eye sight | Bignewslive

ഒരാൾക്ക് 1,500 രൂപ എന്ന നിരക്കിലായിരുന്നു ചാർജ് ഈടാക്കിയത്. ഇതിൽ പങ്കെടുക്കാൻ രണ്ട് സുഹൃത്തുകൾക്കൊപ്പം എത്തിയ പ്രവീൺ പാർട്ടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ചെന്നൈ സെൻട്രലിലുള്ള രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.

Exit mobile version