ഭോപ്പാല്‍ : അമ്മയുടെ സംസ്‌കാരത്തിന് സഹോദരന്‍ പങ്കെടുക്കാത്തതില്‍ ക്ഷുഭിതയായി യുവതി സഹോദരപുത്രനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ പത്ത് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭോപ്പാലിലെ പിതൃമാതാവിന്റെ കൂടെയാണ് കുട്ടി താമസിച്ചിരുന്നത്. ഇവരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഥാന്‍സിയില്‍ നിന്ന് കുട്ടിയുടെ മാതാപിതാക്കള്‍ എത്തിയില്ല. ഇതില്‍ രോഷാകുലയായ അമ്മായി അസ്മ(40) കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ നിരവധി തവണ ഇവര്‍ കുത്തി.
Also read : കടിച്ച് തുറക്കുന്നതിനിടെ ശീതളപാനീയത്തിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി : പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു
സംഭവത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. അസ്മയ്‌ക്കെതിരെ കൊലപാതശ്രമത്തിന് പോലീസ് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.