കൊല്‍ക്കത്ത : നിയമനത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബംഗാള്‍ വിദ്യാഭ്യാസമന്ത്രി പരേഷ് ചന്ദ്ര അധികാരിയുടെ മകള്‍ അങ്കിതയെ അധ്യാപക ജോലിയില്‍ നിന്ന് ഹൈക്കോടതി പിരിച്ചുവിട്ടു. ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായിരുന്ന അങ്കിതയോട് മൂന്നര വര്‍ഷത്തെ ശമ്പളം തിരിച്ചടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
SSC scam | Calcutta HC orders West Bengal minister Paresh Adhikari's daughter Ankita Adhikari not to be allowed to enter the school premises where she worked as a teacher till further orders. Court says she has to refund her salary for the tenure she has already served
— ANI (@ANI) May 20, 2022
2018 നവംബറിലാണ് അങ്കിത ജോലിയില്‍ പ്രവേശിച്ചത്. റാങ്ക് ലിസ്റ്റില്‍ പിന്നിലായിരുന്ന അങ്കിതയുടെ നിയമനം ക്രമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഉദ്യോഗാര്‍ഥി കോടതിയെ സമീപിച്ചു. തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടുകയും നിയമനം ക്രമവിരുദ്ധമായി നടന്നതാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു. അധ്യാപക തസ്തിക പരാതിക്കാരിക്ക് നല്‍കണമെന്ന് ഉത്തരവിട്ട കോടതി അങ്കിത ജോലി ചെയ്ത 41 മാസത്തെ ശമ്പളം രണ്ട് ഗഡുക്കളായി കോടതിയില്‍ അടയ്ക്കാനും ആവശ്യപ്പെട്ടു. സ്‌കൂളില്‍ അങ്കിത പ്രവേശിയ്ക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.
Also read : വളര്‍ത്തുനായയുമായി കേദാര്‍നാഥിലെത്തി : വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി ക്ഷേത്രം അധികൃതര്‍
കേസുകമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ അനുവദിച്ച സമയം കഴിഞ്ഞതോടെ പരേഷ് ചന്ദ്രയ്‌ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി 420, 120ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.