പട്ന : ബിഹാറില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നലില്‍ 33 മരണം. പതിനാറ് ജില്ലകളിലായി കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ മിന്നലിലാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്.
Bihar | As many as 33 people died in 16 districts due to gale storms and lightning. CM announced financial aid of Rs 4 lakh to kin of people who lost their lives in the incidents. After assessing the crop & house damage, instructions to provide assistance to families: CMO
— ANI (@ANI) May 20, 2022
ഭഗല്‍പൂര്‍ ജില്ലയില്‍ ഏഴും മുസാഫര്‍പുരില്‍ ആറും പേര് മരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മഴക്കെടുതി വിലയിരുത്തിയ ശേഷം കൂടുതല്‍ സഹായങ്ങള്‍ അനുവദിക്കും.
Also read : ശ്രീലങ്കയില്‍ സ്കൂളുകള്‍ അടച്ചു : ആവശ്യക്കാരല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് വരേണ്ടെന്നും നിര്‍ദേശം
കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയും കാറ്റും സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളെ ബാധിച്ചിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണ് പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. മഴയ്ക്കൊപ്പം കനത്ത ആലിപ്പഴം വീഴ്ചയുമുണ്ട്. മെയ് 23 വരെ മഴ തുടരാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Discussion about this post