അമരാവതി: പരാതി പരിഹാര അദാലത്തിനെത്തിയ മന്ത്രിയോടു വിവാഹം കഴിക്കാൻ സഹായം തേടിയ 68കാരന്റെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് നിറയുന്നത്. ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആർ.കെ.റോജയോടാണ് 68കാരൻ വിവാഹം കഴിക്കാനുള്ള സഹായം തേടിയത്.
മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി പാർട്ടി എംഎൽഎമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തിൽ അദാലത്ത് നടത്താൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോജ സ്വന്തം മണ്ഡലത്തിലെത്തിയത്.
വീടുകൾ കയറിയിറങ്ങി ക്ഷേമം അന്വേഷിക്കുന്നതിനിടെ മന്ത്രിയും പരിവാരങ്ങളും ഒറ്റയ്ക്ക് താമസിക്കുന്ന അറുപത്തെട്ടുകാരന്റെ അടുത്തെത്തി. സുഖവിവരങ്ങൾ തിരക്കുന്നതിനിടെ പെൻഷൻ കിട്ടുന്നില്ലേ എന്നും ചോദിച്ചു. പെൻഷൻ കൃത്യമായി കിട്ടുന്നുണ്ടെന്നും തനിക്കൊരു പരാതിയുണ്ടെന്നും വോട്ടർ അറിയിച്ചു.
*65 வயது ஆச்சு, இன்னும் கல்யாணம் ஆகல.எனக்கு கல்யாணம் பண்ணி வைங்க மேடம். அமைச்சர் ரோஜாவிடம் கோரிக்கை வைத்த முதியவர்…#Roja #AndhraPradesh #Minister pic.twitter.com/2MNR8uhLMH
— Melwin (@melwins23) May 20, 2022
സ്വത്തുക്കളും വീടും എല്ലാം ഉണ്ട്. എന്നാൽ തന്നെ നോക്കാൻ ആരുമില്ലെന്നും വിവാഹം കഴിക്കാൻ സഹായം നൽകാമോയെന്നുമാണ് വോട്ടർ ചോദിച്ചത്. എന്നാൽ, ഈ സഹായം സർക്കാർ നൽകുന്നില്ലെന്നു പറഞ്ഞു മന്ത്രിയും പരിവാരങ്ങളും സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. ഏപ്രിൽ 12നാണു നടിയും വൈഎസ്ആർ കോൺഗ്രസിന്റെ താരമുഖവുമായ ആർ.കെ.റോജ ആന്ധ്രാപ്രദേശിന്റെ മന്ത്രിയായി ചുമതലയേറ്റത്.
Discussion about this post