മുംബൈ: അടിക്കടി ഉണ്ടാകുന്ന ട്രെയിന്‍ അപകടങ്ങള്‍ക്ക് പരിഹാരവുമായി നാഗ്പൂര്‍ ഡിവിഷനിലെ റെയില്‍വേ എന്‍ജിനീയര്‍. തീവണ്ടികളിലെ തകരാര്‍ കണ്ടെത്താന്‍ ഉസ്താദ് എന്ന റോബോര്‍ട്ടിനെ നിര്‍മ്മിച്ചു. അണ്ടര്‍ഗിയര്‍ സര്‍വൈലന്‍സ് ത്രൂ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് അസ്സിസ്റ്റഡ് ഡ്രോയിഡ് എന്നതിന്റെ ചുരുക്ക പേരാണ് ഉസ്താദ്.
ട്രെയിനിന്റെ അടിത്തട്ടിലുള്ള ഗിയറുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ചിത്രങ്ങള്‍ അപ്പപ്പോള്‍ എടുത്ത് ഉദ്യോഗസ്ഥര്‍ക്ക് അയച്ച് കൊടുക്കും. ഇത് വേഗം അറ്റകുറ്റപണികള്‍ നടത്താന്‍ സഹായിക്കുന്നു. മാത്രമല്ല എന്‍ജിനീയര്‍മാര്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ഉസ്താദിന് കഴിയും. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന വീഡിയോ, സ്റ്റില്‍ ക്യാമറകള്‍ ഹൈ ഡെഫിനിഷനില്‍ ഉള്ളതാണ്. മനുഷ്യ നിര്‍മ്മിതമായ ബുദ്ധി ഉപയോഗിച്ചാണ് റോബോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.
എന്‍ജിനീയര്‍മാര്‍ക്ക് കണ്‍ട്രോള്‍ റൂമിലിരുന്ന് റോബോര്‍ട്ടുകളെ ചലിപ്പിക്കാനാകും. മാധ്യമ റെയില്‍വേ വക്താവ് സുനി ഉദാസിയാണ് പുതിയ നിര്‍മ്മിതിയെ കുറിച്ച് വിവരങ്ങള്‍ അറിയിച്ചത്.