കൊച്ചി: ഹജ്ജിന് കൂടുതല്‍ ക്വാട്ട ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎഇ ഷെയ്ഖിനെ വിളിച്ചു എന്ന അബദ്ധ പ്രസംഗത്തിന് ന്യായീകരണവുമായി കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാന്‍ എപി അബ്ദുള്ളക്കുട്ടി രംഗത്ത്.
‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി..’ അബ്ദുള്ളക്കുട്ടി പറഞ്ഞു.
ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ വ്യാപകമായി പ്രചരിച്ച തന്റെ പ്രസംഗത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. പ്രസംഗത്തിനിടെ ബിജെപി നേതാവ് കൃഷ്ണദാസ് കുടിക്കാന്‍ വെള്ളം തന്നു. അതിനു ശേഷം കൈയീന്നു പോയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Read Also:‘രണ്ടാം വിവാഹത്തിന് ആശംസകള്‍! 12 വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളിനെ മാറ്റി പുതിയൊരാളെ പ്രതിഷ്ഠിക്കാന്‍ എളുപ്പമാണെന്ന് അറിഞ്ഞില്ല; ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢി’: ഇമ്മനോട് മുന്‍ഭാര്യ മോണിക
പ്രധാനമന്ത്രി നരേന്ദ്ര മോഡി സത്യവിശ്വാസികള്‍ക്ക് ഗുരുഭൂതനാണ്. ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി യുഎഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടു. നരേന്ദ്ര മോഡി ഓരോ വിഷയത്തിലും ശരിയായ ഇടപെടുന്ന പ്രധാനമന്ത്രിയാണ്. മുസ്ലിം സമുദായത്തിലെ ഹജ്ജില്‍ പോലും അദ്ദേഹം ഇടപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി അന്ന് പറഞ്ഞത്.