ചെന്നൈ: ‘എന്റെ അമ്മയുടെ 31 വർഷത്തെ പോരാട്ടങ്ങൾ ഫലം കണ്ടു’ രാജീവ് ?ഗാന്ധി വധക്കേസിൽ മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെയുള്ള എജി പേരറിവാളന്റെ ആദ്യ പ്രതികരണമാണിത്.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി: ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു
ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോ?ഗിച്ചാണ് കോടതി പേരറിവാളനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. ജയിൽ ജീവിതം 19 വയസിൽ ആണ് ആരംഭിച്ചത്. പുറത്തിറങ്ങുമ്പോൾ പേരറിവാളിന്റെ പ്രായം 50 പിന്നിടുകയാണ്.
രാജീവ് ഗാന്ധി വധത്തിൽ 1991 ജൂൺ 11നാണ് പേരറിവാളനെ അറസ്റ്റ് ചെയ്തത്. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബു നിർമാണത്തിന് 2 ബാറ്ററികൾ പ്രധാന പ്രതിക്ക് എത്തിച്ചു നൽകിയതായിരുന്നു പേരറിവാളനെതിരെയുള്ള ആരോപണം. മൂന്നു ദിവസങ്ങൾക്കപ്പുറം ജൂൺ 14ന് മറ്റൊരു പ്രതിയായ മുരുകനും 22ന് ശാന്തനും അറസ്റ്റിലായി.
കേസ് ഏറ്റെടുത്ത സിബിഐ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നിവ കുറ്റപത്രത്തിൽ ചുമത്തി. കേസിലെ പ്രതികളും എൽടിടിഇ നേതാക്കളുമായ വേലുപ്പിള്ള പ്രഭാകരൻ, പൊട്ടു അമ്മൻ, അകില എന്നിവരെ പിടികിട്ടാപ്പുള്ളികളായും പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ 23 പേരും ഈ കേസിൽ പിടിയിലായിരുന്നു.
വർഷങ്ങൾ നീണ്ട വിചാരണകൾക്കു ശേഷമാണ് 1998 ജനുവരി 28ന് കേസിൽ പ്രതികളായ 26 പേർക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. 1999 മെയ് 11ന് അപ്പീൽ പരി?ഗണിച്ച കോടതി മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും 19 പേരെ വെറുതെ വിടുകയും ചെയ്തു.
എന്നാൽ നളിനി, ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. സുപ്രീം കോടതി വധശിക്ഷ ശരിവച്ചതിനെത്തുടർന്ന് സമർപ്പിച്ച ദയാഹർജി 2011ന് രാഷ്ട്രപതിയും തള്ളി. ഇതിനിടെ തമിഴ്നാട് മന്ത്രിസഭയുടേയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേയും അഭ്യർഥനകൾ പരിഗണിച്ച് നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ?ഗവർണർ ഇളവുചെയ്തിരുന്നു. 2014ൽ പേരറിവാളന്റെ വധശിക്ഷയും സുപ്രീം കോടതി ജീവപര്യന്തമാക്കി ഇളവുചെയ്തിരുന്നു. ശേഷമാണ് മോചിപ്പിക്കാൻ ഉത്തരവായത്.
Discussion about this post