പലരുടെയും ജോലി നഷ്ടപ്പെട്ടു, ശമ്പളം പകുതിയാക്കി; മക്കളുടെ പഠിപ്പിനായി മാതാപിതാക്കൾ കഷ്ടപ്പെടുന്നു! ഒടുവിൽ വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കാൻ ഒരു കോടി രൂപ സമാഹരിച്ച് സ്‌കൂൾ പ്രിൻസിപ്പാൾ, കൈയ്യടി

വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കാൻ ഒരു കോടി രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ച് സ്‌കൂൾ പ്രിസിപ്പാൾ. പൊവായിലെ സ്റ്റേറ്റ് ബോർഡ് സ്‌കൂളിലെ പ്രിൻസിപ്പൽ ഷേർളി പിള്ളയാണ് വിദ്യാർത്ഥികളുടെ പഠനത്തിനായി മുൻപോട്ട് ഇറങ്ങിയത്. 2020 മാർച്ചിൽ കോവിഡുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് പ്രിൻസിപ്പൽ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചത്. വ്യക്തികളും എൻജിഒകളുമാണ് കൂടുതലായും സംഭാവന നൽകിയത്.

ഒരു അധ്യാപികയെന്ന നിലയിൽ ഈ നേട്ടം എന്നെ സംബന്ധിച്ചിടത്തോളം വലുതാണ്. ഇത്തരമൊരു കാര്യം ചെയ്യാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഷേർളി പറയുന്നു. മാതാപിതാക്കളുടെ ജോലി നഷ്ടപ്പെടുന്നതും ശമ്പളം വെട്ടിക്കുറയ്ക്കുന്നതും കാരണം കുട്ടികളുടെ ഫീസ് അടയ്ക്കാൻ മാതാപിതാക്കൾ കഷ്ടപ്പെടുന്നത് കണക്കിലെടുത്താണ് ഇവർ ധനാസമാഹരണത്തിന് മുന്നിട്ടിറങ്ങിയത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടവാങ്ങി

ഇതിലൂടെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും 40 ലക്ഷം രൂപ പിരിച്ചെടുക്കാനും 2019-20 അധ്യയന വർഷത്തേക്ക് 200 ഓളം വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കാനും ഷേർളിക്ക് സാധിച്ചു. ഫെബ്രുവരി വരെ 90 ലക്ഷം രൂപ സംഭാവന ലഭിച്ചിരുന്നു. എന്നാൽ, 114 വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ 2021-22 അധ്യയന വർഷത്തേക്കുള്ള ഫീസ് അടക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രിൻസിപ്പൽ ധനസമാഹരണവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

”പല രക്ഷിതാക്കൾക്കും ഇപ്പോഴും ഫീസ് അടയ്ക്കാൻ കഴിയുന്നില്ല. കഴിഞ്ഞ മാസം വേനലവധിക്ക് മുമ്പ് ഞാൻ വീണ്ടും ദാതാക്കളെ സമീപിച്ചു, അവർ സഹായിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിനു ശേഷം വ്യക്തികളിൽ നിന്നും എൻജിഒകളിൽ നിന്നും 61 ലക്ഷം രൂപ കൂടി ലഭിച്ചു”, ഷേർളി പറയുന്നു.

ഈ ഫണ്ട് 330 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തുടരാൻ സഹായിച്ചു. ‘ആളുകൾ ഇങ്ങനെ സഹായിക്കാൻ മുന്നോട്ട് വരുന്നത് കണ്ട് താൻ ആശ്ചര്യപ്പെട്ടിരുന്നു. ചിലർക്ക് ഒന്നോ രണ്ടോ വിദ്യാർത്ഥികൾക്ക് മാത്രമേ ഫണ്ട് വാഗ്ദാനം ചെയ്യാൻ കഴിയൂ, എന്നാൽ അതും ഞങ്ങൾക്ക് വളരെ പ്രധാനമാണെന്ന് അവർ കൂട്ടിച്ചേർത്തു.

Exit mobile version