മക്കൾ എവിടെ പോയാലും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരാൾ അമ്മ മാത്രമാണ്. ഈ വേളയിൽ സൈനികനായ മകനെ യാത്ര അയക്കുന്ന അമ്മയുടെ ചിത്രമാണ് ഇന്ന് സോഷ്യൽമീഡിയയിൽ നിറയുന്നത്. മാതൃദിനത്തിൽ ലെഫ്റ്റനന്റ് ജനറൽ സതീഷ് ദുവയാണ് മനസ് നിറയ്ക്കുന്ന ചിത്രം പങ്കുവെച്ചത്.
’30 വർഷങ്ങൾക്കു മുൻപാണ് എനിക്ക് എന്റെ അമ്മയെ നഷ്ടമായത്. എല്ലാ സൈനികരുടെയും അമ്മയുടെ പ്രതിരൂപമായാണ് ഞാൻ ഈ അമ്മയെ കാണുന്നത്. അവരിൽ ഞാൻ ഇന്ത്യയെ കാണുന്നു. അമ്മയ്ക്ക് ബിഗ് സല്യൂട്ട്.’ എന്ന കുറിപ്പോടെയാണ് സതീഷ് ദുവ ചിത്രം പങ്കുവച്ചത്.
I lost my mother nearly three decades ago. I see her in every soldier's mother. I see her in Mother India.
Ma Tujhe Salaam.Happy Mothers Day pic.twitter.com/2rWAOJZPtu
— Lt Gen Satish Dua
(@TheSatishDua) May 8, 2022
അടഞ്ഞു കിടക്കുന്ന ഗേറ്റിനു സമീപം കണ്ണീർ തുടച്ചു നിൽക്കുന്ന അമ്മയാണ് ചിത്രത്തിലുള്ളത്. ഹൃദയഭേദകമായ ചിത്രം ആയിരം വാക്കുകളേക്കാൾ വലുതാണെന്നാണ് പലരുടെയും അഭിപ്രായം. ഒരിറ്റ് കണ്ണീരിനാൽ അല്ലാതെ ഈ ചിത്രം കാണാനാകില്ല. ഒരമ്മയുടെ ഏറ്റവും വലിയ ത്യാഗമാണ് ഇതെന്നും പലരും കമന്റ് ചെയ്തു.’ ഈ ചിത്രം വലിയ പ്രാധാന്യം ഒന്നും ഉണ്ടായിരിക്കില്ല. പക്ഷേ, ഏറ്റവും വലിയ ത്യാഗത്തിന്റേതാണ്.’ എന്നാണ് പലരും കുറിച്ചത്.
Discussion about this post