മംഗളൂരു: രണ്ടുദിവസം മുന്‍പ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്ത ഫ്ളോട്ടിങ് പാലം തകര്‍ന്നു. മല്‍പേ ബീച്ചിലെ ഫ്ളോട്ടിങ് പാലമാണ് തകര്‍ന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്ക് തുറന്നുകൊടുത്ത പാലമാണ് ശക്തമായ മഴയിലും തിരയിലുംപെട്ട് ഞായറാഴ്ച വൈകീട്ടോടെ തകര്‍ന്നത്.
ശനിയാഴ്ചയാണ് പാലം ഉദ്ഘാടനം ചെയ്തത്. തിരമാല ശക്തമായതിനാല്‍ ഞായറാഴ്ച ഉച്ചയോടെ പാലത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. അതിനാല്‍ ആളപായമില്ല. പാലത്തിന്റെ ഭാഗങ്ങള്‍ കടലില്‍ ഒഴുകിപ്പോയി.
കടലില്‍ 100 മീറ്റര്‍ ദൂരത്തേക്കാണ് പാലം. ഇതിന് മൂന്നരമീറ്റര്‍ വീതിയുണ്ട്. 80 ലക്ഷം രൂപ ചെലവിട്ടാണ് പാലം പണിതത്. അറ്റകുറ്റപ്പണി നടത്തി കാലവര്‍ഷത്തിനുശേഷം പാലം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
#WATCH | Parts of Karnataka’s first floating bridge at Malpe beach turn into shambles.
The bridge was inaugurated by Udupi MLA K Raghupathi Bhat on 6th May. pic.twitter.com/u2YvMauFnJ
— ANI (@ANI) May 9, 2022
Discussion about this post