പട്ന: മുൻകാമുകിയുടെ വിവാഹവേദിയിൽ അതിക്രമിച്ചു കയറി വരന്റെ കയ്യിലുണ്ടായിരുന്ന വരണമാല്യം ബലമായി പിടിച്ചുപറിച്ച് വധുവിന് ചാർത്തി യുവാവ്. പിന്നാലെ യുവതിയെ പിടിച്ചുനിർത്തി ബലമായി തന്നെ നെറ്റിയിൽ സിന്ദൂരം ചാർത്തുകയും ചെയ്തു. ബിഹാറിലെ ജയമലയിലാണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്.
In UP's Gorakhpur, a spurned youth gatecrashed an ongoing wedding and applied vermilion to the to-be bride. Families and relatives tried to overpower him resulting in a major ruckus at the venue. pic.twitter.com/Ak94I50WRo
— Piyush Rai (@Benarasiyaa) December 7, 2021
അമൻ എന്ന യുവാവാണ് വിവാഹവേദിയിലെത്തി കാമുകിയുടെ കഴുത്തിൽ വരണമാല്യം ബലമായി ചാർത്തിയത്. ഇതോടെ വിവാഹച്ചടങ്ങിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കൾ യുവാവിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. എന്നാൽ പൊലീസ് എത്തിയതോടെ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു. വധുവും അമനും തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാർ എതിർക്കുകയും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയുമായിരുന്നു.
ഇതോടെ കാമുകനും വധുവും ചേർന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് വിവാഹവേദി നാടകീയ രംഗങ്ങൾക്ക് സാക്ഷിയായതെന്ന് വെളിപ്പെട്ടു. വധു ഫോൺ വിളിച്ചതിനെ തുടർന്നാണ് കാമുകൻ വേദിയിലെത്തിയതെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായി. വധുവിന്റെ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ പോലീസ് കസ്റ്റഡിയിലെടുത്ത അമനെ വെറുതെ വിടുകയും ചെയ്തു. അതേസമയം, വധുവിന് മറ്റൊരാളുമായി ബന്ധമുള്ളതിനാൽ ഇനി വിവാഹവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് വരൻ അറിയിക്കുകയും ചെയ്തു.
Discussion about this post