ന്യൂഡല്‍ഹി : പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ വെടിവെച്ചിട്ട് ബിഎസ്എഫ്. ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോണ്‍ ആണ് തകര്‍ത്തത്. പത്ത് കിലോഗ്രാം ഹെറോയിന്‍ വഹിച്ചാണ് ഡ്രോണ്‍ പാകിസ്താനില്‍ നിന്ന് അതിര്‍ത്തിയിലെത്തിയതെന്നാണ് വിവരം.
Also read : ‘പിരിയാനാവില്ല’ : ഭാര്യയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് 21 വര്‍ഷം, ഒടുവില്‍ സംസ്കരിച്ച് ഭര്‍ത്താവ്
ഒമ്പത് പാക്കറ്റുകളിലായാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള ലഹരികടത്ത് ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മേഖലയാണിത്. ഇതിനുമുമ്പും ഇത്തരത്തില്‍ ലഹരി കടത്താനുപയോഗിച്ച ഡ്രോണുകള്‍ ബിഎസ്എഫ് വെടിവെച്ചിട്ടിട്ടുണ്ട്.
Discussion about this post