ന്യൂഡല്‍ഹി: ഭഗവാന് ശ്രീരാമന് ടെന്റിലായിരിക്കും താമസിക്കുകയെന്നും പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് താമസിക്കാന്‍ വീട് നിര്‍മ്മിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി രംഗത്ത്. ഉത്തര്‍പ്രദേശിലെ ഘോശിയില്‍ നിന്നുള്ള എംപിയായ ഹരിനാരായണ്‍ രാജ്ഭറാണ് ജില്ലാ ഭരണകൂടത്തിന് തന്റെ ആവശ്യങ്ങള്‍ അറിയിച്ച് കത്തയച്ചിരിക്കുന്നത്.
വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിനാല്‍ ജില്ലാ ഭരണകൂടം പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് വീട് നിര്‍മ്മിച്ചു നല്‍കണമെന്നും രാജ്ഭര്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്രനിര്‍മ്മാണം വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് ബിജെപി നേതാവിന്റെ വിചിത്രമായ ആവശ്യം.
അതേസമയം, രാമക്ഷേത്ര വിഷയം സജീവ ചര്‍ച്ചയാക്കാനാണ് എംപി ഇതിലൂടെ ശ്രമിക്കുന്നതെന്ന് സോഷ്യല്‍മീഡിയ ആരോപണം ഉയര്‍ന്നിട്ടുമുണ്ട്.
Discussion about this post