ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില 50 രൂപ കൂട്ടിയിരിക്കുകയാണ്, ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് ആയിരം രൂപ കടന്നിരിക്കുകയാണ്. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധങ്ങളുയരുന്നതിനിടെ ബിജെപി നേതാക്കളുടെ പഴയ പ്രതിഷേധങ്ങളുടെയും ട്വീറ്റുകളുടെയും ചിത്രങ്ങളെടുത്ത് കുത്തിപ്പൊക്കി ട്രോളുകയാണ് സോഷ്യല്‍മീഡിയ.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി 11 വര്‍ഷം മുമ്പ് പാചക വാതക വില വര്‍ധനവിനെതിരെ പങ്കുവെച്ച ഒരു ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്.
‘എല്‍പിജിക്ക് 50 രൂപ വര്‍ധിച്ചു; എന്നിട്ട് അവര്‍ സ്വയം ആം ആദ്മി കി സര്‍ക്കാര്‍ എന്ന് വിളിക്കുന്നു, എന്തൊരു നാണക്കേട്…” എന്നായിരുന്നു 2011 ജൂണ്‍ 24ന് പങ്കുവെച്ച ട്വീറ്റില്‍ കുറിച്ചിരുന്നത്.
7315 പേരാണ് അന്ന് ആ ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നത്. അതിന്റെ സ്ക്രീന്‍ ഷോട്ട് ഫാക്ട് ചെക്ക് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. ആംആദ്മി സര്‍ക്കാറിനെതിരെയായിരുന്നു അന്ന് സ്മൃതി ഇറാനി പോസ്റ്റിട്ടത്.
50 rupee hike in LPG!!!!! N they call themselves Aam Aadmi ki Sarkar. What a shame!
— Smriti Z Irani (@smritiirani) June 24, 2011
Discussion about this post