ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ച് 7 മരണം. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
#UPDATE | Seven people died in the fire that broke out in a two-storey building in Indore, Madhya Pradesh: Indore Police Commissioner Harinarayana Chari Mishra to ANI
Latest visuals from the spot. pic.twitter.com/E6wXhytkl3
— ANI MP/CG/Rajasthan (@ANI_MP_CG_RJ) May 7, 2022
Also read : ‘കോടതിയെ ധിക്കരിക്കുന്നത് സര്‍ക്കാരിന് ശീലമായി’ : യുപിയെ വിമര്‍ശിച്ച് സുപ്രീം കോടതി
ഇന്ന് പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം തീപിടുത്തത്തില്‍ കത്തി നശിച്ചു. അഗ്നിശമന സേനയെത്തി മൂന്ന് മണിക്കൂറോളമെടുത്താണ് തീയണച്ചത്. സംഭവസ്ഥലത്ത് നിന്ന് ഒമ്പത് പേരെ രക്ഷപെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണര്‍ ഹരിനാരായണ ഛാരി മിശ്രം അറിയിച്ചു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post