ന്യൂഡല്‍ഹി : കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതിന് യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. നിര്‍ദേശങ്ങള്‍ തുടരെ ധിക്കരിക്കുന്ന നിലപാടാണ് യുപി സര്‍ക്കാരിന്റേതെന്നും കുറച്ച് നാളുകളായി ഇങ്ങനെ തന്നെയാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.
“പറയുന്നതില്‍ ഖേദമുണ്ട്. പക്ഷേ കോടതി നിര്‍ദേശങ്ങളെ പാടെ അവഗണിക്കുന്ന സമീപനമാണ് യുപി സര്‍ക്കാരിന്റേത്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് പറയുമ്പോള്‍ അവസാന നിമിഷം ഓടി വരും. ഇത് ശീലമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍”. ചീഫ് ജസ്റ്റിസ് അറിയിച്ചു.
Also read : 5 ആഴ്ചയ്ക്കിടെ രണ്ടാം തവണ : ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ
കോവിഡ് ചികിത്സയിലിരിക്കേ എണ്‍പത്തിരണ്ടുകാരനെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കാണാതായ കേസില്‍ വിധി പറയുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഈ കേസില്‍ സര്‍ക്കാര്‍ 50000 രൂപ കുടുംബത്തിന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.