പട്‌ന: മൂന്നടി ഉയരക്കാരനായ വരനും രണ്ടരയടി ഉയരമുള്ള വധുവുമായുള്ള വിവാഹമാണ് ഇന്ന് സൈബറിടത്ത് തരംഗമാവുന്നത്. ഇരുവരുടെയും കല്യാണത്തിന്റെ വീഡിയോ വൈറലായി കഴിഞ്ഞു. ബിഹാറിലെ ബഗൽപുരിൽ നിന്നാണ് ഈ കല്യാണക്കാഴ്ച.
24 വയസ്സുള്ള മമത കുമാരിയും 26 വയസ്സുകാരൻ മുന്ന ഭാർതിയും തമ്മിലായിരുന്നു വിവാഹം. നവദമ്പതികൾക്കൊപ്പം സെൽഫി എടുക്കാൻ ആളുകൾ തിക്കിത്തിരക്കുന്ന വീഡോയയും വൈറലാണ്. കല്യാണം കാണാനും ആശംസ നേരാനും നിരവധിപേരാണ് എത്തിയത്.
വില്ലനായി ഷവർമ്മയുടെ തേരോട്ടം; തമിഴ്‌നാട്ടിലും ഭക്ഷ്യവിഷബാധ, ആശുപത്രിയിലായത് 3 വിദ്യാർത്ഥികൾ
ഇരുവർക്കൊപ്പം സെൽഫി എടുക്കാനും തിക്കും തിരക്കുമായിരുന്നു. ക്ഷണിക്കാതെതന്നെ നിരവധി പേർ വിവാഹത്തിനെത്തിയതായും റിപ്പോർട്ട് ഉണ്ട്.