കാഡ്മണ്ഡു: ഇന്ത്യൻ പർവതാരോഹകനായ നാരായണൻ അയ്യർ മരിച്ചു. 52 വയസായിരുന്നു. പർവതാരോഹണത്തിനിടെയാണ് നാരായണൻ അയ്യർ മരിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ കയറുന്നതിനിടെയാണ് മരിച്ചത്.
മഹാരാഷ്ട്ര സ്വദേശിയാണ് നാരായണ അയ്യർ. കൊടുമുടി കയറുന്നതിനിടെ ശ്വാസതടസമുണ്ടായെങ്കിലും അദ്ദേഹം ഇറങ്ങാൻ തയ്യാറായില്ലെന്ന് സംഘാടകർ വെളിപ്പെടുത്തി. 8200 മീറ്റർ ഉയരത്തിൽ വെച്ചാണ് നാരായണൻ നായർ മരിച്ചത്.
ഈ വർഷം കാഞ്ചൻജംഗയിൽ വെച്ച് മരണപ്പെടുന്ന മൂന്നാമത്തെ പർവതാരോഹകനാണ് നാരായണ അയ്യർ. കഴിഞ്ഞ മാസം ഗ്രീക്ക് പർവതാരോഹകൻ 8167 മീറ്റർ ഉയരത്തിൽവച്ച് മരിച്ചിരുന്നു.
Discussion about this post