ബുലന്ദ്ഷഹര്‍: ബുലന്ദ്ഷഹര്‍ കലാപത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യാഗസ്ഥന് സുബോദ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പോലീസ്. പ്രശാന്ത് നട്ട് ആണ് അറസ്റ്റിലായിരിക്കുന്നത്. പ്രദേശവാസിയായ ഇയാള്‍ ഇന്‍സ്പെക്ടര്‍ സുബോദ്കുമാറിന്റെ തോക്കുപയോഗിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.
ടാക്സി ഡ്രൈവറായ ഇയാള്‍ താനാണ് സുബോദ് കുമാറിനെ വെടിവെച്ചതെന്ന് കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു.നോയിഡയ്ക്കു സമീപത്തുനിന്നാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പോലീസ് തയ്യാറാക്കിയ ആദ്യ പ്രതിപട്ടികയില്‍ ഇയാളുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് വീഡിയോയുടെയും സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാലെ അറസ്റ്റ് ചെയതത്. അതേസമയം ഒന്നാം പ്രതിയായി പോലീസ് ലിസ്റ്റിലുണ്ടായിരുന്ന ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല.